ദൃശ്യം 2025 ഷോർട്ട് ഫിലിം ഫെസ്റ്റ്
Sunday 16 February 2025 12:35 AM IST
തൃശൂർ: പ്രേം നസീർ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ തൃശൂരിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ദൃശ്യം 2025 സംഘടിപ്പിക്കുന്നു. മേയ് 31 വരെയുള്ള എൻട്രികൾ സ്വീകരിക്കും. അഞ്ച് മുതൽ 50 മിനുറ്റ് വരെ ദൈർഘ്യമുള്ളതാകണം. ഏറ്റവും മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപയും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. മികച്ച നിലവാരമുള്ള ഷോർട്ട് ഫിലിമുകൾക്കും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഫോൺ: 8943495811. പ്രേംനസീറിന്റെ സ്മരണ നിലനിറുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഓർഗനൈസേഷൻ. വാർത്താ സമ്മേളനത്തിൽ റോളി ബാബു, പി. ചന്ദ്രകുമാർ, എം.എച്ച്. മുഹമ്മദ് ഇസ്മയിൽ, വിജയരാഘവമേനോൻ, വിജയഗോപാലൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.