റോഡുകളുടെ ഉദ്ഘാടനം ഇന്ന്
Monday 17 February 2025 1:08 AM IST
ആലപ്പുഴ: അരൂർ മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ തീരദേശ റോഡുകൾ ഇന്ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലുമണിക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് തേവർവട്ടം - ചൂരമന റോഡ് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. കെ.സി.വേണുഗോപാൽ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത,പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ,തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു,ഹാർബർ എൻജിനീയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ പി.എസ്.സ്വപ്ന തുടങ്ങിയവർ പങ്കെടുക്കും.