അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് മൂന്നാംവിമാനമെത്തി ,​ ഇന്ത്യക്കാരെ എത്തിച്ചത് വിലങ്ങണിയിച്ച്

Sunday 16 February 2025 11:58 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​അ​ന​ധി​കൃ​ത​ ​ഇ​ന്ത്യ​ൻ​ ​കു​ടി​യേ​റ്റ​ക്കാ​രു​മാ​യി​ ​മൂ​ന്നാ​മ​ത്തെ​ ​യു.​എ​സ് ​സേ​നാ​ ​വി​മാ​നം​ ​അ​മൃ​ത്സ​ർ​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി. 112​ ​പേ​രെ​യാ​ണ് ​എ​ത്തി​ച്ച​ത്. ഞായർ ​ ​ രാ​ത്രി​ 10.03​ ​ഓ​ടെ​യാ​ണ് ​വി​മാ​നം​ ​എ​ത്തി​യ​ത്. ഫെ​ബ്രു​വ​രി​ ​അ​ഞ്ചി​ന് 104​ ​പേ​രെ​യും,​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 116​ ​പേ​രെ​യും​ ​സി​-17​ ​വി​മാ​ന​ത്തി​ൽ​ ​കൊ​ണ്ടു​വ​ന്നി​രു​ന്നു. സ്ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ളെ​യും​ ​ഒ​ഴി​കെ​ ​മ​റ്റു​ള്ള​വ​രെ​ ​വി​ല​ങ്ങ​ണി​യി​ച്ചാ​ണ് ​കൊ​ണ്ടു​വ​ന്ന​തെ​ന്ന് ​ശ​നി​യാ​ഴ്ച​ ​വി​മാ​ന​മി​റ​ങ്ങി​യ​വ​ർ​ ​പ​റ​ഞ്ഞു.​ ​കൈ​യി​ൽ​ ​വി​ല​ങ്ങും​ ​കാ​ലി​ൽ​ ​ച​ങ്ങ​ല​യു​മി​ട്ടി​രു​ന്നു​വെ​ന്ന് ​പ​ഞ്ചാ​ബി​ലെ​ ​കു​രാ​ല​ ​ക​ലാ​ൻ​ ​സ്വ​ദേ​ശി​യാ​യ​ ​ദ​ൽ​ജി​ത് ​സിം​ഗ് ​വെ​ളി​പ്പെ​ടു​ത്തി.

ആ​ദ്യ​സം​ഘ​ത്തെ​ ​വി​ല​ങ്ങ് ​അ​ണി​യി​ച്ച് ​കൊ​ണ്ടു​വ​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​പ്ര​തി​പ​ക്ഷം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​വ​ൻ​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​ഇ​ന്ത്യ​ക്കാ​രെ​ ​വീ​ണ്ടും​ ​വി​ല​ങ്ങ​ണി​യി​ച്ച് ​എ​ത്തി​ച്ച​ത്. പ​ഞ്ചാ​ബ് ​ത​ര​ൺ​ ​ത​ര​ൺ​ ​സ്വ​ദേ​ശി​യാ​യ​ ​ജ​സ്‌​പാ​ൽ​ ​സിം​ഗ് ​ത​നി​ക്ക് ​നേ​രി​ട്ട​ ​ച​തി​യെ​ ​കു​റി​ച്ച് ​തു​റ​ന്നു​ ​പ​റ​ഞ്ഞു.​ 44​ ​ല​ക്ഷ​മാ​ണ് ​ഏ​ജ​ന്റ് ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​യാ​ത്രാ​ ​ചെ​ല​വി​ന് ​ആ​റ് ​ല​ക്ഷ​ത്തോ​ളം​ ​വെ​റേ​യും​ ​ചെ​ല​വാ​യി.​ ​നി​യ​മ​വി​രു​ദ്ധ​ ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​ ​യു.​എ​സി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​പോ​ക​രു​തെ​ന്ന് ​ജ​സ്‌​പാ​ൽ​ ​സിം​ഗ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.

2023​ലെ​ ​കൊ​ല​ക്കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ഞ്ചാ​ബ് ​പൊ​ലീ​സ് ​തി​ര​യു​ക​യാ​യി​രു​ന്ന​ ​ര​ണ്ട് ​പ്ര​തി​ക​ള​‌ും​ ​ശ​നി​യാ​ഴ്ച​ ​എ​ത്തി​യ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ ​രാ​ജ്പു​ര​ ​സ്വ​ദേ​ശി​ക​ളാ​യ​ ​സ​ന്ദീ​പ്,​ ​പ്ര​ദീ​പ് ​എ​ന്നി​വ​ർ​ ​വി​മാ​ന​ത്തി​ലു​ണ്ടെ​ന്ന് ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​രാ​ജ്പു​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​എ​ച്ച്.​എ​ച്ച്.​ഒ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​കാ​ത്തു​നി​ന്ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.