പത്തനംതിട്ട പെരുനാട്ടിലെ സിഐടിയു പ്രവർത്തകന്റെ മരണത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ,​ പ്രതികളെല്ലാം സുഹൃത്തുക്കൾ

Monday 17 February 2025 7:42 AM IST

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നുപേ‌ർ കസ്റ്റഡിയിലെന്ന് സൂചന. കഴിഞ്ഞദിവസം രാത്രിയിൽ ആണ് സിഐടിയു പ്രവർത്തകനായ ജിതിൻ കുത്തേറ്റ് മരിച്ചത്. കസ്‌റ്റഡിയിലുള്ളവരെല്ലാം ജിതിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. അഞ്ച് പേരെ കൂടി ഇനി പിടികൂടാനുണ്ട്. പെരുനാട് മാമ്പാറ സ്വദേശി ജിതിനാണ് (36) മരിച്ചത്. ഞായർ രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ ജിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഘർഷത്തിനിടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിന്റെ വെളിച്ചം മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുമ്പുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.