ഒരുകിലോ കഞ്ചാവുമായി അന്യസംസ്ഥാനത്തൊഴിലാളി പിടിയിൽ
Tuesday 18 February 2025 1:09 AM IST
ആലുവ: ഒരുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡലിനെ (30) ആലുവ പൊലീസ് അറസ്റ്റുചെയ്തു. കുട്ടമശേരി ഭാഗത്ത് ഉൾവഴിയിൽനിന്ന് സന്ധ്യാനേരത്ത് ബൈക്കിൽ കഞ്ചാവുമായി വരുന്നതിനിടെയാണ് പിടിയിലായത്. പൊലീസിനെ മറികടന്നുപോയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഷോൾഡർ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചെറിയ പാക്കറ്റുകളിലാക്കി 500, 1000 രൂപയ്ക്കാണ് കച്ചവടം. കഞ്ചാവ് നിറയ്ക്കുന്ന സിപ് കവറുകളും കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.