കുഭമേള ആത്മീയ സമ്പത്തിന്റെ മഹാസംഗമം: ആനന്ദ ബോസ്

Tuesday 18 February 2025 12:31 AM IST

ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭാര്യാസമേതംഇന്നലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി.

"ഇന്ത്യയുടെ മഹത്തായ തനതു സംസ്‌കാരത്തിലും പൈതൃകത്തിലും നിലനിൽക്കുന്ന ആത്മീയ സമ്പത്തിന്റെ മഹാസംഗമമാണ് മഹാകുംഭമേളയെന്ന് ആനന്ദ ബോസ് പ്രയാഗ്‌രാജിൽ മാധ്യമങ്ങളോട് പറഞ്ഞു.

'അഹം ബ്രഹ്മാസ്മി' എന്ന ഭാരതത്തിന്റെ അദ്വൈത ദാർശനിക ജ്ഞാനം നേരിട്ട് മനസ്സിലാക്കാനാണ് ലോകം സ്വമേധയാ പ്രയാഗ്‌രാജിലേക്ക് ഒഴുകുന്നത്. ഇത് എല്ലാ ഭാരതീയർക്കും അഭിമാനകരമാണ് - ഗവർണർ പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം പ്രയാഗ്‌രാജിലെത്തിയത്.