ഡീപ് സീക്ക് വിലക്കി ദക്ഷിണ കൊറിയ

Tuesday 18 February 2025 1:43 AM IST

സോ​ൾ: ചൈനയുടെ ഡീപ്സീക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടിന്റെ പുതിയ ഡൗൺലോഡുകൾ ദക്ഷിണ കൊറിയ നിരോധിച്ചതായി രാജ്യത്തെ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ വാച്ച്ഡോഗ് അറിയിച്ചു. സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്ന ആ​ശ​ങ്ക​യിലാണ് തീ​രു​മാ​നം. ആ​പ് സ്റ്റോ​റി​ന്റെയും ഗൂ​ഗ്ൾ പ്ലേ​സ്റ്റോ​റി​ന്റെ​യും പ്രാ​ദേ​ശി​ക പ​തി​പ്പു​ക​ളി​ൽ​നി​ന്ന് ഡീ​പ് സീ​ക്ക് നീ​ക്കം ചെ​യ്തു. സുരക്ഷാ കാരണങ്ങളാൽ ജീവനക്കാർ അവരുടെ ഉപകരണങ്ങളിൽ ഡീപ് സീക്ക് ഉപയോഗിക്കുന്നത് താൽക്കാലികമായി വിലക്കുന്നതായി ദക്ഷിണ കൊറിയയുടെ വ്യാപാര, വ്യവസായ, ഊർജ്ജ മന്ത്രാലയം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയും തായ്‌വാനും സർക്കാർ ഉപകരണങ്ങളിൽ ചാറ്റ്‌ബോട്ടിനെ നിരോധിച്ചിട്ടുണ്ട്. അ​തേ​സ​മ​യം, ഇ​തി​ന​കം ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്‌​ത ഉ​പ​യോ​ക്താ​ക്ക​ളെ ന​ട​പ​ടി ബാ​ധി​ക്കി​ല്ല. ആ​പ്ലി​ക്കേ​ഷ​ൻ ഒ​ഴി​വാ​ക്കാ​നും അ​ല്ലെ​ങ്കി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കാ​നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 12 ​ല​ക്ഷം സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ഡീ​പ് സീ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗൂഗിൾ, ഓപ്പൺഎഐ പോലുള്ള ടെക് ഭീമന്മാർ സൃഷ്ടിച്ച മോഡലുകളുടെ വിലയുടെ വളരെ ചെറിയൊരു ഭാഗം മാത്രം ചെലവഴിച്ച് ചാറ്റ്ബോട്ട് വികസിപ്പിച്ചതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെയാണ് ഡീപ്സീക്ക് ശ്രദ്ധാകേന്ദ്രമായത്.