മാനേജർ മരമണ്ടനാ, ഊറിച്ചിരിച്ച് റിജോ

Tuesday 18 February 2025 2:49 AM IST

തൃശൂർ പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതി റിജോ ആന്റണിയുടെ മൊഴി പുറത്ത്. ബാങ്കിലെ പണം മുഴുവൻ എടുത്തുകൊണ്ട്‌ പോകണമെന്ന ഉദ്ദേശമില്ലായിരുന്നു. ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽ നിന്ന്‌ പോയത്. ബാങ്ക് മാനേജർ മരമണ്ടനാണെന്നും കത്തി കാട്ടിയ ഉടൻ അയാൾ മാറിത്തന്നെന്നും റിജോ മൊഴി നൽകി.