പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസന്റിന്റെ വീട്ടിലും സായി ഗ്രാമത്തിലും അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

Tuesday 18 February 2025 9:40 AM IST

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവും അഡ്വക്കേറ്റുമായ ലാലി വിൻസന്റിന്റെ കൊച്ചി വീട്ടിൽ ഇഡി പരിശോധന. ​​സാ​യി ​ഗ്രാ​മം​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​കെ. എ​ൻ ​ആ​ന​ന്ദ​ ​കു​മാ​റി​ന്റെ ശാസ്തമംഗലത്തെ ഓഫീസിലും റെയ്ഡ് നടത്തുന്നുണ്ട്.

അനന്തുകൃഷ്ണന്റെ വീട്ടിലും എൻ ജി ഒ കോൺഫെഡറേഷൻ ഓഫീസിലുമടക്കം സംസ്ഥാനത്തെ പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. തോന്നയ്ക്കൽ സായി ഗ്രാമത്തിലും പരിശോധന നടത്തുന്നുണ്ട്. എൻ ജി ഒ കോൺഫെഡറേഷൻ ഭാരവാഹി കൂടിയാണ് ലാലി വിൻസന്റ്.

പാതിവില തട്ടിപ്പിൽ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകളുടെ കൈയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് അനന്തുകൃഷ്ണനും സംഘവും തട്ടിയെടുത്തത്.

നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ വിവരങ്ങൾ ഇ ഡി ശേഖരിച്ചിരുന്നു. അനന്തുകൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകളി​ലൂടെ 450 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്നത് വ്യക്തമായിട്ടില്ല. പിരിച്ചെടുത്ത പണം ചെലവഴിച്ചതടക്കം പുറത്തുവരണമെങ്കിൽ ഇഡി അന്വേഷണം വേണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.

ലാ​ലി​ ​വി​ൻ​സ​ന്റി​ന്റെ പ​ങ്ക് ​അ​റി​യി​ക്ക​ണം

പ​കു​തി​ ​വി​ല​ ​ത​ട്ടി​പ്പി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​അ​ഭി​ഭാ​ഷ​ക​യു​മാ​യ​ ​ലാ​ലി​ ​വി​ൻ​സ​ന്റി​ന്റെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം.​ ​ലാ​ലി​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി​യ​ ​ജ​സ്റ്റി​സ് ​പി.​വി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ ​അ​റ​സ്റ്റ് ​ത​ട​ഞ്ഞു​ള്ള​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വും​ ​അ​ന്നു​വ​രെ​ ​നീ​ട്ടി. പൊ​ലീ​സ് ​വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​നാണ്​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.