ഇന്ത്യയിൽ ഉടൻ വരും മസ്കിന്റെ ടെസ്‍ല
Wednesday 19 February 2025 4:49 AM IST
ന്യൂഡൽഹി: ഇലക്ട്രിക് കാർ ഭീമൻമാരായ ടെസ്‍ല ഇന്ത്യയിലേക്ക് ഉടനെത്തും. റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചതിനു പുറമെ ഷോറൂമിനായുള്ള സ്ഥലവും ടെസ്‍ല കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 5,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡൽഹി, മുംബയ് നഗരങ്ങളിലാണു ഷോറൂമുകൾ ഒരുങ്ങുന്നത്. മസ്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.