ഒന്നും രണ്ടുമല്ല കാറിൽ കടത്താൻ ശ്രമിച്ചത്, 46 ലിറ്റർ വിദേശമദ്യം, ദമ്പതികൾ പിടിയിൽ
Tuesday 18 February 2025 11:59 PM IST
മണ്ണാർക്കാട്: കാഞ്ഞിരത്ത് 46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ എക്സൈസിന്റെ പിടിയിലായി. അട്ടപ്പാടി സ്വദേശികളായ പ്രതീഷ് (35), മീന (34) എന്നിവരെയാണ് മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്‌ച കാഞ്ഞിരം പള്ളിപ്പടിയിൽ വെച്ചായിരുന്നു സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഐ.ബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ രംഗൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻദാസ്, ഷഹീദ്, അശ്വന്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിസി, ഡ്രൈവർ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.