'റിട്ടയർമെന്റ് ആനുകൂല്യം വേണം'
Wednesday 19 February 2025 12:16 AM IST
തൃശൂർ: ക്ഷേമനിധിയിൽ അംശാദായം അടച്ച് അംഗത്വം നിലനിർത്തി 60 വയസിൽ പിരിയുന്ന തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ മിനിമം ഗ്രാറ്റുവിറ്റിയായി നൽകണമെന്ന് ജനത കൺസ്ട്രക്ഷൻ ജനറൽ വർക്കേഴ്‌സ് യൂണിയൻ എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മിനിമം പെൻഷൻ 5000 രൂപയാക്കുക, ഇ.എസ്.ഐ പരിരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കും അവകാശ പത്രിക നൽകും. മാർച്ച് 14ന് വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ, രാഘവൻ മുളങ്ങാടൻ, വി.എ.ലത്തീഫ്, പി.സി.സതീഷ്, ബാബു പളിക്കര തുടങ്ങിയവർ പങ്കെടുത്തു.