അമിത് ഷായുടെ ജീവിതം പാഠപുസ്തകമാക്കാൻ അപേക്ഷ
Wednesday 19 February 2025 1:32 AM IST
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും പുസ്‌തകമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അമിത് ഷാ യൂത്ത് ബ്രിഗേഡ് എന്ന സംഘടന ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന് ലഭിച്ച അപേക്ഷ എൻ.സി.ഇ.ആർ.ടിക്ക് അയച്ചു. മന്ത്രാലയത്തിന്റെ നടപടി ശുപാർശയല്ലെന്നും പതിവ് പ്രവർത്തനമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഗോരഖ്പൂർ ആസ്ഥാനമായുള്ള അമിത് ഷാ യൂത്ത് ബ്രിഗേഡിന്റെ പ്രസിഡന്റ് ശുക്ലയാണ് അപേക്ഷ കേന്ദ്രസർക്കാരിന് അയച്ചത്.