കൊതുകും ഈച്ചയും പറപറക്കും; ഒരു കഷ്‌ണം ഏലയ്‌ക്ക മാത്രം മതി, ഈ എളുപ്പവഴി പരീക്ഷിച്ച് നോക്കൂ

Wednesday 19 February 2025 11:32 AM IST

കുട്ടികൾക്കും മുതിർന്നവർക്കും രോഗം പരത്തുന്ന ജീവിയാണ് കൊതുക്. കൊതുക് കുത്തുന്നതിലൂടെ പലർക്കും അലർജി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എത്രതന്നെ ശ്രമിച്ചാലും കൊതുക് എപ്പോഴും വീട്ടിലും പരിസരത്തും ഉണ്ടാകും. ഇതിനെ തുരത്താനായി പല തരത്തിലുള്ള കെമിക്കലുകളാണ് നമ്മളിൽ പലരും ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ, ദീർഘനാൾ ഇങ്ങനെ ചെയ്യുന്നത് മനുഷ്യരിൽ പല തരത്തിലുള്ള രോഗങ്ങളുണ്ടാകാൻ കാരണമാകുന്നു. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കെമിക്കലുകൾ ഇല്ലാതെ കൊതുകുകളെയും ഈച്ചയെയും തുരത്തുന്ന വഴി പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

പഞ്ഞി - ഒരു പിടി

ഗ്രാമ്പു - 4 എണ്ണം

കറുവപ്പട്ട - 1 കഷ്‌ണം

പെരുംജീരകം - 20 എണ്ണം

വയണയില ഉണക്കിയത് - ചെറിയ കഷ്‌ണം

വെളിത്തുള്ളിയുടെ തോല് - ചെറിയ കഷ്‌ണം

ഏലയ്‌ക്കയുടെ തോല് - 2 എണ്ണത്തിന്റേത്

കോട്ടൺ തുണി - 1 എണ്ണം

എള്ളെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഞ്ഞി നന്നായി വിടർത്തി എടുത്ത ശേഷം അതിനുള്ളിലേക്ക് ഗ്രാമ്പു, കറുവപ്പട്ട, പെരുംജീരകം, വയണയില ഉണക്കിയത്, വെളിത്തുള്ളിയുടെ തോല്, ഏലയ്‌ക്കയുടെ തോല് എന്നിവ നിറച്ചശേഷം വിളക്ക് തിരിയുടെ രൂപത്തിലാക്കുക. ഇതിന് മുകളിലേക്ക് കോട്ടൺ തുണി പൊതിഞ്ഞ് വീണ്ടും വിളക്ക് തിരിയുടെ രൂപത്തിലാക്കിയെടുക്കണം. ശേഷം ഒരു മൺവിളക്കിൽ ഈ തിരിയിട്ട് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം.