500 സംഗീത സ്‌കോളര്‍ഷിപ്പുകളുമായി ബുക്ക്‌മൈഷോയുടെ ബുക്ക് എ ചേഞ്ച്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിനോദ പ്ലാറ്റ് ഫോമായ ബുക്ക് മൈഷോ ബുക്ക് എചേഞ്ച് അവതരിപ്പിച്ചു. 2014 ബുക്ക് എ സ്‌മൈല്‍ എന്ന പേരില്‍ ആരംഭിച്ച സംരംഭമാണ് ബുക്ക് എ ചേഞ്ച് എന്ന പേരില്‍ അവതരിപ്പിച്ചത്. ബുക്ക് മൈഷോ ഫൗണ്ടേഷന്റെ ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ബുക്ക് എചേഞ്ച്, ഇന്ത്യയിലുടനീളമുള്ള പിന്നോക്ക വ്യക്തികളെയും സമൂഹങ്ങളെയും സംഗീതത്തിന്റെയും പ്രകടന കലകളുടെയും ശാക്തീകരണമാണ് ലക്ഷ്യമിട്ടുന്നത്.
പദ്ധതിയുടെ ഭാഗമായി 500 സംഗീത സ്‌കോളര്‍ഷിപ്പുകളും അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള പിന്നാക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ള കഴിവുള്ള വ്യക്തികളെ ശാക്തീകരിക്കുകയാണ് ഈ സ്‌കോളര്‍ഷിപ്പ് വഴി ലക്ഷ്യമിടുന്നത്.
അംഗീകൃത സ്ഥാപനങ്ങളില്‍ സംഗീത വിദ്യാഭ്യാസവും സംഗീത ബിസിനസും പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും തെരുവ് കലാകാരന്മാര്‍ക്കും ബുക്ക് എചേഞ്ച് മ്യൂസിക് സ്‌കോളര്‍ഷിപ്പുകള്‍ പിന്തുണ നല്‍കും. ഇതില്‍ ഇന്‍സ്ട്രുമെന്റല്‍, വോക്കല്‍സ്, ഓഡിയോ പ്രൊഡക്ഷന്‍, ബിസിനസ് ഓഫ് മ്യൂസിക്, ഗാനരചന തുടങ്ങിയ മേഖലകളിലെ സംഗീത വിദ്യാഭ്യാസങ്ങളും ഉള്‍പ്പെടുന്നു.
കൂടാതെ, അരികുവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യും. ബുക്ക് എചേഞ്ച് മ്യൂസിക് സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷ അരംഭിച്ചു. ബുക്ക് മൈ ഷോയിലൂടെയുള്ള ഓരോ ടിക്കറ്റ് വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് 1രൂപ സംഭാവന നല്‍കി ഈ സംരംഭത്തില്‍ പങ്കാളിയാകാവുന്നതാണ്.