നേതൃശില്പശാല ഇന്നും നാളെയും

Saturday 22 February 2025 1:01 AM IST
1

തൃശൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന നേതൃശില്പശാല ഇന്നും നാളെയും ഗുരുവായൂർ ശിക്ഷക് സദനിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.15 ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും. മൂന്നിന് സഹകരണ പ്രസ്ഥാനവും ജീവനക്കാരും എന്ന വിഷയത്തിൽ ചർച്ച നടക്കും. മനയത്ത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച പാട്രിക് എം.കല്ലട ക്ലാസെടുക്കും. സംസ്ഥാനതല അംഗത്വ വിതരണത്തിന്റെയും സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി നിർവഹിക്കും. പി.എ.സൈമൺ മാസ്റ്റർ, ഷോബിൻ തോമസ്, പി.കെ.ശ്രീവിദ്യ, വിൻസെന്റ് പുത്തൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.