ഇളങ്ങുളം കരയോഗം കുടുംബ സംഗമം
Monday 24 February 2025 12:55 AM IST
ഇളങ്ങുളം : 274ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം പൊൻകുന്നം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എസ്. ബൈജുമോൻ അദ്ധ്യക്ഷനായി. ഇളങ്ങുളം ശാസ്താ ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ്, കെ.എസ്. ജയകൃഷ്ണൻ നായർ, വി.കെ.ഉണ്ണികൃഷ്ണൻ നായർ, വി.ആർ. ശിവശങ്കരൻനായർ, കെ.എം.രാജേഷ് , സെക്രട്ടറി പി.ആർ.സജി, വി.വി.ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.