"ഇലക്ഷൻ കിംഗ് പത്മരാജൻ ",​ പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പരാജയത്തിൽ ഇരട്ട സെഞ്ച്വറി നേടിയ സേലം സ്വദേശിയും

Thursday 29 August 2019 4:57 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സേലം സ്വദേശി ഡോ.കെ.പത്മരാജൻ കോട്ടയം കളക്ട്രേറ്റിലെത്തി റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ ശാന്തി എലിസബത്ത് തോമസ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തമിഴ്നാട് മേട്ടൂർ സ്വദേശി ഡോ. കെ. പത്മരാജൻ കോട്ടയം കലക്ടറേറ്റിൽ പത്രിക നൽകിയത്. 204 തിരഞ്ഞെടുപ്പുകളിൽ ഇതുവരെ പത്മരാജൻ മത്സരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ചു.

കാമറ: ശ്രീകുമാർ ആലപ്ര