ഭവന നിർമ്മാണ ധനസഹായം

Tuesday 25 February 2025 12:32 AM IST

കോട്ടയം : മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭവന നിർമ്മാണ ധനസഹായ വിതരണം കോട്ടയം പഴയസെമിനാരിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഇത്തവണ 51 ലക്ഷം രൂപയാണ് ഭവന നിർമ്മാണ ധനസഹായ പദ്ധതിയിലൂടെ നൽകിയത്. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ.ജേക്കബ് ഫിലിപ്പ്, എൻ.എ അനിൽമോൻ, കോശി ഉമ്മൻ, ജേക്കബ് കൊച്ചേരി, ഷാലു ജോൺ, സിബി ജോൺ എന്നിവർ പങ്കെടുത്തു. ഭവനനിർമ്മാണ സഹായ സമിതി കൺവീനർ ജിജു പി.വർഗീസ് സ്വാഗതം പറഞ്ഞു.