സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ്
Tuesday 25 February 2025 12:33 AM IST
ചങ്ങനാശേരി : സർഗ്ഗക്ഷേത്ര വിമൻസ് ഫോറവും ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും മാർച്ച് 7 വരെ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സർഗ്ഗക്ഷേത്ര വിമൻസ് ഫോറം പ്രസിഡന്റ് സിന്ധു മനോജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസ് പുത്തൻചിറ, ഫാ.അലക്സ് പ്രായിക്കളം, വിൻസി ജോർജ്, ബീന ലിജു എന്നിവർ പങ്കെടുത്തു. പ്രൊഫ.ഡോ.ജേക്കബ് കുര്യൻ, ഡോ.ബ്ലെസി ജോൺസ് എന്നിവർ നേതൃത്വം നൽകും. ഉയർന്ന നിലവാരത്തിലുള്ള ചികിത്സ കുറഞ്ഞ നിരക്കിൽ ആശുപത്രിയിൽ ലഭ്യമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത് അറിയിച്ചു.