ഭർത്താവിന്റെ വണ്ണം കുറയ്ക്കാൻ വെെദ്യന്മാരുടെ മുന്നിലെത്തിയ ഭാര്യയ്ക്ക് കിട്ടിയ പണി
Thursday 29 August 2019 6:23 PM IST
ഓ മൈ ഗോഡിൽ ഈ വാരം സംപ്രേക്ഷണം ചെയ്തത് മലപ്പുറത്ത് ചിത്രീകരിച്ച ഒരു എപ്പിസോഡായിരുന്നു. ഭർത്താവിന്റെ ശരീര വണ്ണം കൂടുതലാണെന്ന് പറഞ്ഞ് കുറയ്ക്കാൻ വഴി കണ്ടെത്തുന്നതിനിടയിലാണ് ഭർത്താവ് ഓ മൈ ഗോസ് ടീമിനെ കണ്ട് കെണി ഒപ്പിക്കുന്നത്.
ഭർത്താവിനേയും കൊണ്ട് ഭാര്യ പാരമ്പര്യ വൈദ്യൻന്മാരുടെ മുന്നിൽ എത്തുന്നു.അവിടെ ഭർത്താവിന് കരിക്കിൽ ഒരു പൊടിയിട്ട് കുടിക്കാൻ കൊടുക്കുന്നു. കുടിച്ച് നിമിഷങ്ങൾക്കുള്ളിൽ ഭർത്താവ് തല ചുറ്റി വീഴുന്നു.ഇത് കണ്ട് ഭാര്യ ടെൻഷനടിക്കുമ്പോൾ വൈദ്യൻമാർ കൈവിട്ട കാര്യം പറയുന്നു. ഈ സമയത്ത് ഉണ്ടാക്കുന്ന കരച്ചിലാണ് ക്ലൈമാക്സിൽ എത്തുന്നത്. പ്രദീപ് മരുതത്തൂരാണ് സംവിധാനം.