നെതന്യാഹുവിന്റെ ആജ്ഞ, ഇരച്ചെത്തി ഉരുക്കുപട്ടാളം
Tuesday 25 February 2025 1:07 AM IST
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർക്കെതിരായ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ആക്രമണം ഭയന്ന് 40,000 പേർ പലായനം ചെയ്ത വടക്കൻമേഖലയിലെ അഭയാർഥി ക്യാമ്പുകളിൽ സൈന്യം നിലയുറപ്പിച്ചു. 2002നുശേഷം ആദ്യമായി മേഖലയിൽ ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചു. ഒരു വർഷം ക്യാമ്പുകളിൽ തുടരാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.