'അച്ഛനെ വേണ്ടാത്ത മകൾക്ക് എന്തിന് അച്ഛന്റെ പണം"

Tuesday 25 February 2025 1:34 AM IST

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച രേഖകളിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് നടൻ ബാലയ്‌ക്കെതിരെ ദിവസങ്ങൾക്ക് മുമ്പാണ് ഗായിക അമൃത സുരേഷ് പൊലീസിനെ സമീപിച്ചത്. മകളുടെ ഇൻഷ്വറൻസുമായി ബന്ധപ്പെട്ട് ബാല കൃത്രിമം കാണിച്ചെന്നാണ് പരാതി. എന്നാൽ ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അമൃതയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്. അച്ഛനെ വേണ്ടാത്ത മകൾക്ക് എന്തിനാണ് അച്ഛന്റെ പണം എന്ന ചോദ്യങ്ങളാണേറെയും. എന്നാൽ ഇൻഷ്വറൻസ് തുക ചോദിച്ചിട്ടില്ലെന്നും തന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അമൃത ഫേസ്ബുക്കിൽ കുറിച്ചു