കേരളത്തിലെ 16000 സീറ്റുകൾ പോവില്ല (ഡെക്ക്) നിലവിലെ ബി.എഡ് സെന്ററുകൾ കോളേജുകളുമായി കൂട്ടിച്ചേർക്കാം

Tuesday 25 February 2025 12:00 AM IST

തിരുവനന്തപുരം: പ്ലസ്ടുക്കാർക്കായി നാലുവർഷത്തെ ഇന്റഗ്രേറ്റ് ബി.എഡ് കോഴ്സ് നടത്താൻ നിലവിലുള്ള ബി.എഡ് സെന്ററുകൾ ആർട്സ് ആൻഡ് സയൻസ് കോളേജുകളുമായി കൂട്ടിച്ചേർക്കേണ്ടി വരും. 188ട്രെയിനിംഗ് കോളേജുകളിലായി 16000ബി.എഡ് സീറ്റുകളാണുള്ളത്. വിവിധ പഠനവകുപ്പുകളുള്ള (മൾട്ടി ഡിസിപ്ലിനറി) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവും ബി.എഡ് അനുവദിക്കുകയെന്നാണ് കേന്ദ്രനയത്തിലുള്ളത്. അതിനാൽ ഇവ മറ്റ് കോളേജുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ധാരണാപത്രം ഒപ്പിടേണ്ടിവരും. ഒരേ മാനേജ്മെന്റിന്റെ വിവിധ സെന്ററുകൾ ചേർന്ന് ക്ലസ്റ്ററായും പ്രവർത്തിക്കാനാവും. ഇതോടെ നിലവിലെ സീറ്റുകൾ സംരക്ഷിക്കപ്പെടും.

നിലവിലെ ഇൻസ്റ്റിറ്റ്യൂട്ടുകൾ 2028നകം മൾട്ടിഡിസിപ്ലിനറിയായി മാറണമെന്നാണ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻ.സി.ടി.ഇ) പ്രസിദ്ധീകരിച്ച കരടുനയത്തിലുള്ളത്. അന്തിമനയത്തിലാവും ക്ലസ്റ്ററുകളടക്കം ഇളവുകളുണ്ടാവുക. നാല്, രണ്ട്, ഒന്ന് വർഷം വീതം ദൈർഘ്യമുള്ള മൂന്ന് വിധം ബി.എഡ് കോഴ്സുകളാവും അടുത്തവർഷം മുതലുണ്ടാവുക. ഇതിൽ പ്ലസ്ടുക്കാർക്കുള്ള നാലുവർഷ കോഴ്സിനാണ് കടുത്ത നിബന്ധനകളുള്ളത്. നിലവിലെ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇപ്പോഴുള്ള രണ്ടുവർഷ ബി.എഡ് ഏതാനുംവർഷം കൂടി തുടരാനാവും.

ബി.എ, ബി.എസ്‌സി, ബി.കോം എന്നിങ്ങനെ മൂന്ന് സ്ട്രീമുകൾക്കൊപ്പവും പഠിക്കാവുന്നതാണ് നാലുവർഷ ബി.എഡ്. അതിനാലാണ് നിലവിലെ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അനുവദിക്കാത്തത്. ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ, സംസ്കൃതം, യോഗ എന്നിവയിൽ ഡ്യുവൽമേജർ കോഴ്സുകളുമുണ്ടാവും. രണ്ടിലേത് വിഷയത്തിലും പി.ജിയെടുക്കാം. ഉദാഹരണത്തിന് ബി.എ-സംസ്കൃതത്തിനൊപ്പമുള്ള ബി.എഡ് നേടിയാൽ സംസ്കൃതത്തിലോ എജ്യുക്കേഷനിലോ ബിരുദാനന്തരബിരുദം നേടാനാവും. നിലവിൽ കോളേജുകളിലുള്ളതുപോലെ യു.ജി.സി യോഗ്യതയുള്ള അദ്ധ്യാപകരും ഈ കോഴ്സുകളിലുണ്ടാവണം. വിശാലമായ ക്ലാസ്‌മുറികൾ, 4000ബുക്കുകളുള്ള ലൈബ്രറി, അദ്ധ്യാപകപരിശീലന സംവിധാനങ്ങൾ, ലബോറട്ടറികൾ, ആക്ടിവിറ്റി-റിസോഴ്സ് സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ഹെൽത്ത് ആൻഡ് ഫിസിക്കൽ എജ്യുക്കേഷൻറൂം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ്, ആറ് ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയെല്ലാം ഒരുക്കേണ്ടിവരും. എജ്യുക്കേഷനിൽ ഗവേഷണബിരുദവും പത്തുവർഷം അദ്ധ്യാപന പരിചയവുമുള്ള പ്രൊഫസറോ 8വർഷം പരിചയമുള്ള അസോ.പ്രൊഫസറോ ആയിരിക്കണം വകുപ്പ് മേധാവി.

പരമാവധി ഫീസ്

കേന്ദ്രം പറയും

പുതിയ രീതിയിലുള്ള ബി.എഡ് കോഴ്സുകളുടെ ഫീസ് എൻ.സി.ടി.ഇ പ്രസിദ്ധീകരിച്ച കരടുനയത്തിലില്ല. ഈടാക്കാവുന്ന പരമാവധി ഫീസ് എൻ.സി.ടി.ഇ നിശ്ചയിക്കും. ഫീസിലും സിലബസിലും സംസ്ഥാനങ്ങൾക്ക് ഇടപെടാനാവും. മൂന്നുതരം കോഴ്സിലും എൻട്രൻസ് പരീക്ഷയുണ്ടാവും.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദം: 18​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​ ​ര​ണ്ടാ​ഴ്ച​യ്ക്ക​കം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ൽ​ ​ന​ട​ത്തു​ന്ന​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ൽ​ 18​അ​ദ്ധ്യാ​പ​ക​രെ​ ​ര​ണ്ടാ​ഴ്ച​യ്ക്ക​കം​ ​നി​യ​മി​ക്കും.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​ന്നോ​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്നോ​ ​വി​ര​മി​ച്ച​ ​പ്രൊ​ഫ​സ​ർ​മാ​രെ​യോ​ ​അ​സോ.​പ്രൊ​ഫ​സ​ർ​മാ​രെ​യോ​ ​നി​യ​മി​ക്കാ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​കൗ​ൺ​സി​ൽ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​ ​ര​ജി​സ്ട്രാ​ർ​ക്ക് ​കൈ​മാ​റും.​ ​സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ​പ​ട്ടി​ക​ ​അം​ഗീ​ക​രി​ക്കേ​ണ്ട​ത്.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വ് ​ഷി​ജു​ഖാ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​അ​ഭി​മു​ഖ​ ​സ​മി​തി​ ​ത​യ്യാ​റാ​ക്കി​യ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​പ​ട്ടി​ക​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​ത്.​ ​വൈ​സ്ചാ​ൻ​സ​ല​റോ​ ​സീ​നി​യ​ർ​ ​പ്രൊ​ഫ​സ​റോ​ ​അ​ഭി​മു​ഖ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​നാ​വ​ണ​മെ​ന്നാ​ണ് ​യു.​ജി.​സി​ ​ച​ട്ടം