വൃദ്ധയുടെ 2 പവൻ മാലയുമായി കടന്നു
Tuesday 25 February 2025 1:02 AM IST
വിഴിഞ്ഞം: മെത്ത വിൽപ്പനയ്ക്കെന്ന വ്യാജേന എത്തി വൃദ്ധയുടെ രണ്ട് പവൻ മാലയുമായി കടന്നു. മുക്കോല മുല്ലൂർ കടയ്ക്കുളം നെല്ലിവിള വീട്ടിൽ തങ്കത്തി (68)ന്റെ മാലയാണ് ഊരി എടുത്ത് കടന്നത്. ഇന്നലെ രാവിലെയാണ് സംഭവം. ഇടവഴിയിലൂടെ എത്തിയ മോഷ്ടാവ് നിരവധി വീടുകളിൽ കയറി മെത്ത ആവശ്യമുണ്ടോ എന്ന ചോദിച്ചതായി പരിസരവാസികൾ പറഞ്ഞു. വൃദ്ധയുടെ വീട്ടിലെത്തിയപ്പോൾ രോഗാവസ്ഥയിൽ കിടക്കുകയായിരുന്നു .ഈ സമയം മോഷ്ടാവ് ഉള്ളിൽ കയറി തങ്കത്തിന്റെ 2പവനോളം വരുന്നമാല ഊരിഎടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ മകൻ പൊലീസിൽ നൽകിയ മൊഴി.