തൃശൂർ പൂരം: വീഴ്ച ആരുടേതെന്ന് കണ്ടെത്തണം
Tuesday 25 February 2025 3:34 AM IST
കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി. ഭക്തർക്കാണോ ദേവസ്വത്തിനാണോ ഉദ്യോഗസ്ഥർക്കാണോ പാളിച്ചയുണ്ടായതെന്ന് വ്യക്തമാകണം.
പൂരം അലങ്കോലമായതിൽ പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം.