തേൻ വിളവെടുപ്പ് മഹോത്സവം

Wednesday 26 February 2025 1:36 AM IST

നെടുംകുന്നം: ഐക്കുളം ഹണി ലാൻഡിൽ നെടുംകുന്നം ഹണി ബീ ഗ്രൂപ്പിന്റെയും കൃഷിഭവന്റയും നേതൃത്വത്തിൽ തേൻ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. തേൻ വിതരണം വാർഡ് മെമ്പർ ജോജോസഫും, തേൻ ഉത്പന്നങ്ങൾ കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യനും വിതരണം ചെയ്തു. ചാസ്സ് ഖാദി കമ്മിഷന്റെ നേതൃത്വത്തിൽ നടത്തിയ തേനീച്ച പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ഖാദി ഗ്രാമദ്യോഗ് വിദ്യാലയം അസിസ്റ്റന്റ് ഡയറക്ടർ വർഗ്ഗീസ് നമ്പിമഠം നിർവഹിച്ചു. ജോൺ സക്കറിയ, കെ.എൻശശീന്ദ്രൻ, ലൈലാകുമാരി എന്നിവർ പങ്കെടുത്തു.