അഡൽട്ട് വെബ് സീരീസുമായി നിള നമ്പ്യാർ; അലൻസിയറും പ്രധാന വേഷത്തിൽ
Tuesday 25 February 2025 5:21 PM IST
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന വെബ്സീരീസിൽ അലൻസിയറും മുഖ്യവേഷത്തിലെത്തുന്നു. 'ലോല കോട്ടേജ്' എന്നാണ് അഡൽട്ട് വെബ് സീരീസിന് നൽകിയ പേര്.
കുട്ടിക്കാനത്താണ് വെബ് സീരീസിന്റെ ചിത്രീകരണം നടക്കുന്നത്. നിള നമ്പ്യാർ തന്നെയാണ് നിർമാണം. മോഡലായ ബ്ലെസി സിൽവസ്റ്ററാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിള നമ്പ്യാരുടെ ഒഫിഷ്യൽ യൂട്യൂബ് ചാനലിലൂടെയായിരിക്കും വെബ് സീരീസ് പുറത്തിറക്കുക.