മകന്റെ 14കാരനായ കൂട്ടുകാരനൊപ്പം ഒളിച്ചോടി; പാലക്കാട് 35കാരിക്കെതിരെ പോക്‌സോ കേസ്

Wednesday 26 February 2025 12:36 PM IST

പാലക്കാട്: 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35കാരിക്കെതിരെ പോക്‌സോ കേസെടുത്തു. പാലക്കാട് ആലത്തൂരിലാണ് സംഭവം. യുവതിയെ റിമാൻഡ് ചെയ്‌തു. കുട്ടി സ്വന്തം ഇഷ്‌ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടതും എറണാകുളത്ത് നിന്ന് കണ്ടെത്തിയതും.

കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിക്കൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്. ഉടനെ ഇവർ ആലത്തൂർ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് എറണാകുളത്ത് വച്ച് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാർ നൽകിയ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ യുവതിക്കെതിരെ കേസെടുത്തു. പിന്നാലെ പോക്‌സോ വകുപ്പും ചുമത്തുകയായിരുന്നു.