പത്തനംതിട്ടയിൽ 13കാരനെ തല്ലിച്ചതച്ച് പിതാവ്; ലഹരിക്കടിമയെന്ന് സൂചന

Wednesday 26 February 2025 4:03 PM IST

പത്തനംതിട്ട: 13 വയസുകാരനെ പിതാവ് ക്രൂരമായി മർദിച്ചതായി പരാതി. പത്തനംതിട്ട കൂടലിലാണ് സംഭവം. കുട്ടിയുടെ പിതാവ് ലഹരിക്കടിമയെന്നാണ് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ബെൽറ്റ് പോലൊരു വസ്‌തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

എന്നാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. കൂടൽ സ്റ്റേഷൻ പരിധിയിലെ നെല്ലി നുരുപ്പ എന്ന സ്ഥലത്തുള്ള ഒരു വീട്ടിലാണ് സംഭവമുണ്ടായത്. തുറന്നിട്ടിരുന്ന വാതിലിലൂടെ ഒരു ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സിഡബ്യുസി ചെയ‌ർമാന് ദൃശ്യങ്ങൾ ലഭിച്ചത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങൾ സഹിതം കൂടൽ സർക്കിൾ ഇൻസ്‌പെക്‌ടർക്ക് പരാതി നൽകി. വീഡിയോ പരിശോധിച്ച് പൊലീസ് ആളെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. മദ്യപിച്ചെത്തി ഇയാൾ ഭാര്യയെ സ്ഥിരം മർദിക്കാറുണ്ട് എന്ന പരാതിയും ഉയരുന്നുണ്ട്.