'ലോഡിംഗ് നെക്സ്റ്റ് ബോംബ്' വീണ്ടും രേണു സുധി

Thursday 27 February 2025 6:13 AM IST

സ്റ്റൈലിഷ് ഗെറ്റപ്പിൽ ഡാൻസ് റീലുമായി രേണു സുധി. ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു തമിഴ് ഡാൻസ് നമ്പറുമായാണ് ഇത്തവണ രേണു എത്തിയത്. കഴിഞ്ഞദിവസം ഇരുവരും ചേർന്ന് ചെയ്ത ഗ്ളാമർ റീൽസ് വീഡിയോ സൈബർ ആക്രമണം നേരിട്ടിരുന്നു. നിരവധി പേർ രേണുവിനെ പിന്തുണയ്ക്കുകയും ചെയ്തു. ഡൈലാമോ എന്ന തമിഴ് സൂപ്പർഹിറ്റ് ഗാനവുമായാണ് ഇത്തവണ രേണു എത്തിയത്. ബ്ളാക് ഒൗട്ട് ഫിറ്റിൽ സ്റ്റൈലിഷ് ആയി രേണു പ്രത്യക്ഷപ്പെട്ടു. ലോഡിംഗ് നെക്സ്റ്റ് ബോംബ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. വിമർശനങ്ങൾക്ക് താൻ മറുപടി നൽകുമെന്നും ഇനിയും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യുമെന്നും രേണു പറഞ്ഞു.

കൊച്ചിൻ സംഘമിത്രയുടെ നാടകമായ ഇരട്ട നഗരത്തിൽ പ്രധാന കഥാപാത്രത്തെ രേണു അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ അഭിനയിക്കാനാണ് രേണുവിന്റെ ആഗ്രഹം.