ആരോഗ്യം ആനന്ദം അകറ്റാം അർബുദം

Friday 28 February 2025 1:07 AM IST

കോട്ടയം : സംസ്ഥാന സർക്കാരിന്റെ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ പദ്ധതിയായ 'ആരോഗ്യം ആനന്ദംഅകറ്റാം അർബുദ'ത്തിന്റെ പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 4.30 ന് മെഗാ സുംബ നൃത്ത പരിപാടി സംഘടിപ്പിക്കും. പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ സന്ദേശം നൽകും. ക്യാമ്പയിൻ അംബാസിഡർ നിഷ ജോസ് കെ. മാണി വിശിഷ്ടാതിഥി ആകും. കളക്ടർ ജോൺ വി.സാമുവൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിക്കും.