പ്രതിഷേധ പ്രകടനവും ധർണയും

Friday 28 February 2025 2:19 AM IST

ആലപ്പുഴ: ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും നടത്തി. നിയമന അംഗീകാരം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം അദ്ധ്യാപികയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ചേർത്തലയിൽ സമരം ഉദ്ഘാടനം ചെയ്ത മുൻ എം.പി കെ.എസ് മനോജ് പറഞ്ഞു. കായംകുളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു, അലപ്പുഴയിൽ സംസ്ഥാന സെക്രട്ടറി ആർ.തനുജ, കുട്ടനാട്ടിൽ ഡി.സി.സി സെക്രട്ടറി ഗോപകുമാർ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.