മദ്ദളത്തിൽ അഥീനയ്ക്ക് ഒന്നാം സ്ഥാനം
Friday 28 February 2025 12:14 AM IST
കണ്ണൂർ: കലോത്സവത്തിനായി സ്വായത്തമാക്കിയ മദ്ദളകേളിയിൽ ഒന്നാം സ്ഥാനം തന്നെ നേടിയ സന്തോഷത്തിലാണ് അഥീന അനൂപ്. എസ്.എൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിയും അഴീക്കോട് സ്വദേശിയുമാണ്. താളത്തോടും മദ്ദളത്തോടും ചെറുപ്പം മുതൽ താല്പര്യമുണ്ടെങ്കിലും കഴിഞ്ഞ വർഷം മുതലാണ് കലോത്സവങ്ങളിൽ സജീവമായത്. ഉണ്ണി നീലേശ്വരത്തിന്റെ ശിക്ഷണത്തിലാണ് പഠനം പൂർത്തിയാക്കിയത്. അച്ഛൻ: ടി.പി അനൂപ്, അമ്മ: പി.കെ ബിജുല. സഹോദരൻ: ദേവജ്.