അപകീർത്തി പരാമർശം; നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ

Friday 28 February 2025 12:51 AM IST

ഹൈദരാബാദ്: ഒരു സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയതിന് തെലുങ്ക് നടനും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 8.45ഓടെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒബുലവാരിപള്ളി പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. നടന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏത് കേസിലാണ് അറസ്റ്റെന്നതിൽ വ്യക്തത വന്നിട്ടില്ല. പോസാനിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയതിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും താരം ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം. എന്നാൽ, അന്വേഷണത്തോട് സഹകരിക്കാൻ പൊലീസ് ആവശ്യപ്പെട്ടു.

നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നിരവധി വിവാദ പരാമർശനങ്ങൾ ഇദ്ദേഹം നടത്തിയിരുന്നു. മറ്റ് നിരവധി കേസുകളും പോസാനി കൃഷ്ണ മുരളിയുടെ പേരിലുണ്ട്.