പെൻഷൻ ഉടൻ നൽകണം

Saturday 01 March 2025 12:43 AM IST

കോട്ടയം : ഒരു ലക്ഷം കർഷകർക്കായുള്ള പ്രത്യേക തൊഴിൽദാനപദ്ധതി അംഗങ്ങളുടെ പെൻഷൻ ഉടൻ നൽകണമെന്ന് ഒരു ലക്ഷം കർഷക സമിതി സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു ആവശ്യപ്പെട്ടു. കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിഭവനിൽ അപേക്ഷ കൊടുത്ത് രണ്ട് വർഷമായിട്ടും പെൻഷൻ നൽകാത്തത് കർഷകരോട് കാണിക്കുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. ആർ. സാജുമോൻ അദ്ധ്യക്ഷത വഹിച്ചു. സജീവ് വാസുദേവൻ, എൻ. പി. ജോണി, വി.കെ. ഷാജി മോൻ, ലിനോ തോമസ്, മുരളി ആല, ഇയ്യോബ് ജോൺ. ഫിലിപ്പ് കടപ്ലാമറ്റം, ദാസ് അതിരമ്പുഴ, സുരേഷ് കുമാർ കറുകച്ചാൽ, സുനിൽ നെടുംകുന്നം, ഗീത തൃക്കൊടിത്താനം എന്നിവർ സംസാരിച്ചു.