ബിൽ മരണ വാറണ്ടെന്ന്

Sunday 02 March 2025 12:12 AM IST

കോട്ടയം: പൊതു സർവകലാശാലകൾക്കുള്ള മരണ വാറണ്ടാണ് സ്വകാര്യസർവകലാശാല ബില്ലിലൂടെ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ്, കെ.പി.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി റോണി ജോർജ്ജ് എന്നിവർ പറഞ്ഞു. ബില്ല് അവതരിപ്പിക്കുന്ന മൂന്നിന് ഫെഡറേഷന്റെയും, കെ.പി.സി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ നിയമസഭ മാർച്ച് സംഘടിപ്പിക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മജീദ്, എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.