ഗുരുമന്ദിരം വാർഡിൽ റോഡ് ഉദ്ഘാടനം

Sunday 02 March 2025 12:56 AM IST

ആലപ്പുഴ: ആലപ്പുഴ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുമന്ദിരം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച എം.എൻ. പുരുഷോത്തമൻ റോഡിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.കെ.ജയമ്മ നിർവഹിച്ചു. വൈസ്‌ ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ രമ്യസുർജിത് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ബി.അജേഷ്, എൽജിൻ റിച്ചാർഡ്, മേരി ലീന, ക്ലാരമ്മ പീറ്റർ, പൊതുപ്രവർത്തകരായ എസ്.വീരപ്പൻ, സിനു, സുർജിത്, എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികൾ അടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.