തെലങ്കാന തുരങ്ക അപകടം; കുടുങ്ങിക്കിടക്കുന്ന നാല് പേരെ കണ്ടെത്തി

Sunday 02 March 2025 1:19 AM IST

ഹൈദരാബാദ്: തെ​ല​ങ്കാ​ന​ ​നാ​ഗ​ർ​കു​ർ​ണൂ​ലി​ൽ​ ​തു​ര​ങ്കം​ ​ഇ​ടി​ഞ്ഞു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​കു​ടു​ങ്ങി​യ​ ​എ​ട്ടു​ ​പേ​ർ​ക്കാ​യു​ള്ള​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന് പുതിയ വഴിത്തിരിവ്. കാണാതായ എട്ട് പേരിൽ നാലുപേരുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് സംസ്ഥാന എക്സൈസ് മന്ത്രി ജുപള്ളി കൃഷ്ണ റാവു അറിയിച്ചു. ഒരാഴ്ചയായി തുടരുന്ന തെരച്ചിലിലാണിത്. ഇവരുടെ അടുക്കൽ ഉടൻ എത്തുമെന്നും ഇന്ന് വൈകിട്ടോടെ പുറത്തെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റു നാ​ലു​പേ​ർ ട​ണ​ൽ ബോ​റിംഗ് യ​ന്ത്ര​ത്തി​ന്റെ അ​ടി​യി​ൽ കു​ടു​ങ്ങി​യ​താ​യി ക​രു​തു​ന്നു. തു​ര​ങ്ക​ത്തി​നു​ള്ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണ്. 450 അടി ഉയരമുള്ള ടി.ബി.എം മുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,​തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാദ്ധ്യത ഒരു ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥലത്ത് ആംബുലൻസുകളുടെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സംഘവും എത്തി. ഇതിനിടെ രക്ഷാദൗത്യത്തിലെ വിവിധ ടീമുകൾ തുരങ്കത്തിലെ വെള്ളം വറ്റിച്ച് ചെളി നീക്കം ചെയ്യുന്നുണ്ട്. ജി.പി.ആർ ഉപകരണങ്ങൾ തിരിച്ചറിഞ്ഞ നിർദ്ദിഷ്ട സ്ഥലത്ത് റാറ്റ് മൈനേഴ്സും രക്ഷാപ്രവർത്തനത്തിൽ ചേർന്നു.

അതേസമയം,നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻ.ജി.ആർ.ഐ) പ്രതിനിധികൾ നടത്തിയ ഗ്രൗണ്ട് പ്രോബിംഗ് റഡാർ (ജി.പി.ആർ) പഠനത്തിൽ തുരങ്കത്തിന്റെ അവസാന 10-15 മീറ്ററിൽ ചില മൃദുവായ വസ്തുക്കൾ കണ്ടെത്തിയെന്ന വാർത്തയ്ക്കെതിരെ ജില്ലാ കളക്ടർ ബി. സന്തോഷ് രംഗത്തെത്തി. ചില മൃതദേഹങ്ങൾ കണ്ടെത്തിയതായി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. അത്തരത്തിൽ എന്തെങ്കിലും വാർത്തകളുണ്ടെങ്കിൽ കളക്ടറുടെ ഭാഗത്ത് നിന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാക്ഷാപ്രവർത്തനത്തിന് 500ലധികം പേരെയാണ് സ്ഥലത്ത് നിയോഗിച്ചിരിക്കുന്നത്. ഫെ​ബ്രു​വ​രി​ 22​നാ​ണ് ​നാ​ഗ​ർ​കൂ​ർ​ണൂ​ൽ​ ​ജി​ല്ല​യി​ലെ​ ​ദൊ​മ​ല​പെ​ന്റ​യി​ൽ​ ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ശ്രീ​ശൈ​ലം​ ​ലെ​ഫ്റ്റ് ​ബാ​ങ്ക് ​ക​നാ​ൽ​ ​തു​ര​ങ്ക​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​ത​ക​ർ​ന്നു​വീ​ണ​ത്.
ര​ണ്ട് ​എ​ൻ​ജി​നി​യ​ർ​മാ​ർ​ ​അ​ട​ക്കം​ ​എ​ട്ട് ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​കു​ടു​ങ്ങി​യ​ത്.​ ​കു​റ​ച്ചു​നാ​ളു​ക​ളാ​യി​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കാ​തി​രു​ന്ന​ ​തു​ര​ങ്ക​ത്തി​ൽ​ ​വീ​ണ്ടും​ ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഓപ്പറേഷൻ വൈകുന്നില്ല

ആർമി, എൻ.ഡി.ആർ.എഫ്, റാറ്റ് മൈനേഴ്സ് തുടങ്ങി പതിനൊന്നോളം ഏജൻസികളുടെ ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ ഏർപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ വൈകുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനെതിരേയും അദ്ദേഹം രംഗത്തെത്തി. ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ വിദഗ്ദ്ധരാണെന്നും എന്നാൽ തുരങ്കത്തിനുള്ളിലെ ചെളി ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് രക്ഷാപ്രവർത്തനം സങ്കീർണമാണെന്നും എക്സൈസ് മന്ത്രി കൃഷ്ണ റാവു പറഞ്ഞു.