പ്രതിഷേധ പ്രകടനവും ഉപവാസ സമരവും 

Monday 03 March 2025 12:56 AM IST

കോട്ടയം : അയ്മനം ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തിലെ അഴിമതിയടക്കം ചൂണ്ടിക്കാട്ടി ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുടയംപടിയിൽ നിന്ന് അയ്മനം പഞ്ചായത്ത് പടിക്കലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഇ.വി ഓമനക്കുട്ടൻ നേതൃത്വം നൽകി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. പ്രസന്ന വിജയൻ, ബിന്ദു ഹരികുമാർ, ദേവകി ടീച്ചർ, സുനിത അഭിഷേക്, അനു ശിവപ്രസാദ്, രാജേഷ് കുളക്കാട്ടിൽ, എൻ.ജെ പ്രസാദ്, അരുൺ, വിദ്യ വി.നായർ എന്നിവർ പങ്കെടുത്തു.