ഗുഡ് ബാഡ് അഗ്ളി ടീസർ ആറാടി അജിത്ത്
Monday 03 March 2025 6:00 AM IST
അജിത്ത് നായകനായി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ളി എന്ന ചിത്രത്തിന്റെ ടീസർ തരംഗം തീർക്കുന്നു. കെ.ജി.എഫ് ഫ്രാഞ്ചൈസിയുടെ ശൈലിയിലാണ് ടീസർ ഒരുക്കിയതെന്നാണ് വിലയിരുത്തൽ. അജിത്തിന്റെ സിഗ്‌നേച്ചർ ഡയലോഗ് ടീസറിലുണ്ട്.
സ്റ്റൈലിഷ് ലുക്കിൽ ആണ് ടീസറിൽ അജിത്ത് .
തൃഷ ആണ് നായിക. പ്രഭു, പ്രസന്ന, അർജുൻദാസ്, സുനിൽ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവിമേക്കേഴ്സ് ആണ് നിർമ്മാണം. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം.ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ് ഫ്ളിക്സ് 95 കോടിക്ക് വാങ്ങി എന്നാണ് റിപ്പോർട്ട്. അതേ സമയം അജിത്ത് നായകനായ വിടാമുയർച്ചി ആഗോളതലത്തിൽ 136 കോടി മാത്രമാണ് നേടിയത്. 300 കോടിക്ക് മുകളിലാണ് ബഡ്ജറ്റ് . വിടാമുയർച്ചി ഇന്ന് നെറ്റ് ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.