അംബേദ്കർ ജയന്തി പോസ്റ്റർ പ്രകാശനം

Tuesday 04 March 2025 12:29 AM IST

ചങ്ങനാശേരി: ചേരമസാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) നേതൃത്വത്തിൽ ഏപ്രിൽ 12 മുതൽ കോട്ടയത്ത് നടത്തുന്ന ബി.ആർ അംബേദ്കർ ജന്മദിന ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനവും സംസ്ഥാന നേതൃയോഗവും നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പ്രവീൺ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ, സെക്രട്ടറി വിനു ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ സി.എം ചാക്കോ, ടി.പി രവീന്ദ്രൻ, ആഷ്‌ലി ബാബു തുടങ്ങിയവർ പങ്കെടുത്തു.