തുന്നൽ സൂചിയും കത്തിയും ഉപയോഗിച്ച് ഗർഭിണിയുടെ വയറുകീറി കുട്ടിയെ പുറത്തെടുത്തു,​ കാരണം ഞെട്ടിക്കുന്നത്

Friday 30 August 2019 1:26 PM IST

നോർത്ത് ഡക്കോട്ട(അമേരിക്ക):​ തുന്നൽ സൂചിയും കത്തിയും ഉപയോഗിച്ച് വയറുകീറി ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ മോഷ്ടിച്ച യുവതിക്ക് ജീവപര്യന്തം. 39കാരിയായ ബ്രൂക്ക് ക്രീസാണ് 22കാരിയായ സാവന്ന ഗ്രേവൈൻഡിനെ കൊലപ്പെടുത്തി കുട്ടിയെ കവർന്നത്.

യുവതി അയൽക്കാരിയായ സാവന്നയെ കൊലപ്പെടുത്തിയ കാരണം കോടതിയെപ്പോലും ഞെട്ടിച്ചു. കാമുകനുമായുള്ള ബന്ധം ദൃഢമാക്കാൻ ഒരു കുഞ്ഞ് വേണമെന്നുള്ളത് കൊണ്ടാണ് അവരെ കൊന്നതെന്ന് ബ്രൂക്ക് പറ‌ഞ്ഞു. സാവന്നയെ പരിചരിക്കുന്നത് ബ്രൂക്കായിരുന്നു.

എട്ടുമാസം ഗർഭിണിയായ സാവന്നയുടെ വയർകീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രക്തസ്രാവത്തെത്തുടർന്ന് മരിച്ച സാവന്നയുടെ മൃതദേഹം കാമുകൻ വില്യം കോഹന്റെ സഹായത്തോടെ സംസ്‌കരിച്ചു. ഡക്കോട്ടയിൽ നിന്ന് താമസം മാറുകയും ചെയ്തു. താൻ പ്രസവിച്ച കുഞ്ഞാണെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ തന്റെ മകളെ കാണാനില്ലെന്നും ,അവൾ ഗർഭിണിയായിരുന്നെന്നും കാണിച്ച് സാവന്നയുടെ അമ്മ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ സത്യം പൊലീസ് കണ്ടെത്തുകയായിരുന്നു.