17കാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം,​ ഹൈസ്കൂൾ അദ്ധ്യാപിക അറസ്റ്റിൽ

Monday 03 March 2025 8:33 PM IST

കാലിഫോർണിയ : വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഹൈസ്കൂൾ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോ‍ർണിയ റിവർബാങ്ക് ഹൈസ്കൂളിലെ അദ്ധ്യാപിക ഡൾസ് ഫ്ലോറസാണ് (28)​ അറസ്റ്റിലായത്. 2023ലാണ് 17 വയസുള്ള വിദ്യാർത്ഥിയുമായി സ്പാനിഷ് ഭാഷാ അദ്ധ്യാപികയായ ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ചൊവ്വാഴ്ച അദ്ധ്യാപികയുടെ വസതിയിൽ നിന്ന് അദ്ധ്യാപികയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്കൂൾ അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റിവർബാങ്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഫ്ലോറസിനെ ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുന്നതായും സ്കൂൾ അധികൃതർ അറിയിച്ചു.

2016 മുതൽ സ്കൂളിലെ സ്പാനിഷ് ഭാഷാ അദ്ധ്യാപികയാണ് ഫ്ലോറസ്. നേരത്തെ സൗന്ദര്യ വർദ്ധക കമ്പനിയുടെ ബ്യൂട്ടി അഡ്വൈസറായി പ്രവർ‌ത്തിച്ചിട്ടുണ്ട്. മുൻപും റിവർബാങ്ക് സ്കൂൾ ഇത്തരം വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. രണ്ടുവ‌ർഷത്തിനിടെ സ്കൂളിൽ നിന്നുള്ള രണ്ടാമത്തെ കേസാണിത്. 2023ൽ ബാസ്കറ്റ് ബാൾ പരിശീലകൻ ലോഗൻ നബോർസിനെ 16കാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റു ചെയ്തിരുന്നു.