തമ്മിൽത്തല്ലിൽ പരിക്കേറ്റു
Tuesday 04 March 2025 12:24 AM IST
തിരുവനന്തപുരം: തമ്മിത്തല്ലിൽ പതിനാറുകാരന് പരിക്കേറ്റു. വട്ടപ്പാറ സ്വദേശിയും നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതുമായ ജോയലിനാണ് (16) ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്രത്.ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചി.ഇന്നലെ വൈകിട്ട് 3.30 ഓടെ പഴവങ്ങാടി ഹോമിയോ കോളേജിന് സമീപം വച്ചായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.