കള്ളപ്പണം വെളുപ്പിക്കൽ കേസ്; എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷനെ ഇഡി അറസ്റ്റ് ചെയ്തു
Tuesday 04 March 2025 10:30 AM IST
ബംഗളൂരു: നിരോധിത സംഘടനയായ പിഎഫ്ഐയുമായി (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഫൈസിയെ ഇഡി കസ്റ്റഡിയിലെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനാലാണ് ഫൈസിയെ അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ് തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.