ബൈബിൾ കൺവെൻഷൻ

Thursday 06 March 2025 12:54 AM IST

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപത ജൂബിലിവർഷ ബൈബിൾ കൺവൻഷന് കത്തീഡ്രൽ പള്ളി അങ്കണത്തിൽ തുടക്കമായി. സമൂഹബലിയിൽ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് മുഖ്യാകാർമികത്വം വഹിച്ചു. വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട്, ചാൻസിലർ ബിൻസ് പുതുമന മൂഴിയിൽ, ഫാ. സാവിയോ മാനാട്ട് ,സന്യാസ്ത നവവൈദികർ സഹകാർമികത്വം വഹിച്ചു. കുർബാനയ്ക്ക് ശേഷം ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം നിർവഹിച്ചു. വചനപ്രഘോഷകൻ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ കൺവൻഷന് നേതൃത്വം നൽകി. എട്ട് വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 9 വരെയാണ് കൺവെൻഷൻ.