9 ലക്ഷം തട്ടിയെടുത്ത കേസിൽ വിശാഖപട്ടണം സ്വദേശി പിടിയിൽ

Wednesday 05 March 2025 11:48 PM IST

ആലപ്പുഴ: ഓൺലൈനായി ബിൽഡിംഗ് സാധനങ്ങൾ വിതരണം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് പടനിലം സ്വദേശിയുടെ 9,80,425 രൂപ തട്ടിയെടുത്ത കേസിൽ വിശാഖപട്ടണം സ്വദേശി അറസ്റ്റിലായി . ആന്ധ്രപ്രദേശ് വിശാഖപട്ടണം ജലരിപ്പെട്ട സ്വദേശി കുരമാന കാമേശ്വര റാവുവിനെയാണ് ആലപ്പുഴ സൈബർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ.എസ്.ഐ പി.ജെ.സജി ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.ആർ.ഗിരീഷ്, എം.അജയകുമാർ എന്നിവർ ചേർന്ന് വിശാഖപട്ടണത്ത് നിന്നും പിടികൂടിയത്. 2019ൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് 2021ൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ഏറ്റെടുത്തു അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് 2023ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആന്ധ്രാപ്രദേശിൽ വധശ്രമം, കവർച്ച , വഞ്ചന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാമേശ്വര റാവു.