ജ.ജോയ്‌മല്യ ബാഗ്ചി സുപ്രീംകോടതി ജഡ്‌ജിയാവും
Friday 07 March 2025 12:48 AM IST
ചീഫ് ജസ്റ്റിസുമായേക്കും
ന്യൂഡൽഹി : കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ജോയ്‌മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്‌ജിയാക്കാൻ ശുപാർശ. സുപ്രീംകോടതി കൊളീജിയമാണ് ഇന്നലെ തീരുമാനമെടുത്തത്. നിയമന ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി. ചീഫ് ജസ്റ്റിസാകാൻ സാദ്ധ്യതയുള്ള മലയാളി ജഡ്‌ജി കെ.വി. വിശ്വനാഥൻ 2031മേയിൽ റിട്ടയറാകുന്നതോടെ അടുത്ത ഊഴം ജോയ്‌മല്യ ബാഗ്ചിക്ക് ആയിരിക്കും. ആറു വർഷത്തിലധികം സർവീസ് സുപ്രീംകോടതിയിൽ ലഭിക്കും. ജസ്റ്റിസ് അൽത്തമാസ് കബീറിന് ശേഷം കൽക്കട്ട ഹൈക്കോടതിയിൽ നിന്നുള്ള ജഡ്‌ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാത്തതും കൊളീജിയം പരിഗണിച്ചു.