ചിരിയും ഗൗരവവും, രാജേഷ് മാധവന്റെ ധീരൻ ഫസ്റ്റ് ലുക്ക്
രാജേഷ് മാധവനെ നായകനാക്കി ദേവദത്ത് ഷാജി രചനയും സംവിധാനവും നിർവഹിക്കുന്ന ധീരൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു ആംബുലൻസിന് മുന്നിൽ ചിരിച്ചും ഗൗരവത്തിലും നിൽക്കുന്ന കഥാപാത്രങ്ങളെ പോസ്റ്ററിൽ കാണാം.ഭീഷ്മപർവം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ആദ്യമായി സംവിധായകനാകുകയാണ്. അശ്വതി മനോഹരനാണ് നായിക.ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ , ഇന്ദുമതി മണികണ്ഠൻ , വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരാണ് മറ്റ് താരങ്ങൾ. 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് നിർമ്മാണം.ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ഗാനങ്ങൾ- വിനായക് ശശികുമാർ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി.ആർ.ഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.